Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : River

Idukki

സ​ഹോ​ദ​രി​മാ​ര്‍ ന​ദി​യി​ല്‍ മു​ങ്ങി​മ​രി​ച്ചു

നെ​ടു​ങ്ക​ണ്ടം: ത​മി​ഴ്നാ​ട്ടി​ലെ തി​രു​ച്ച​ന്തൂ​രി​ലേ​ക്ക് തീ​ര്‍​ഥാ​ട​ന​ത്തി​നു പോ​യ കു​ടും​ബ​ത്തി​ലെ സ​ഹോ​ദ​രി​മാ​ര്‍ ന​ദി​യി​ല്‍ മു​ങ്ങി​മ​രി​ച്ചു. നെ​ടു​ങ്ക​ണ്ട​ത്തെ പ​ല​ച​ര​ക്ക് വ്യാ​പാ​രി​യും തേ​നി സ്വ​ദേ​ശി​ക​ളു​മാ​യ ശ​ങ്ക​ര്‍ - ല​ക്ഷ്മി ദ​മ്പ​തി​മാ​രു​ടെ മ​ക്ക​ളാ​യ മീ​നാ​ക്ഷി(12), അ​ബി​ന​യ(16) എ​ന്നി​വ​രാ​ണ് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ മ​രി​ച്ച​ത്.

തേ​നി​യി​ല്‍നി​ന്നു ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ തൂ​ത്തു​ക്കു​ടി ഏ​റ​ലി​ലെ അ​രു​ണാ​ച​ലേ​ശ്വ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തു​ക​യും ഇ​വി​ടെ താ​മ്ര​പ​ര്‍​ണി ന​ദി​യി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടെ കു​ട്ടി​ക​ള്‍ മു​ങ്ങിത്താ​ഴു​ക​യു​മാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെത്തുട​ര്‍​ന്ന് പോ​ലീ​സും അ​ഗ്‌​നി​ര​ക്ഷാസേ​ന​യും ന​ട​ത്തി​യ തെര​ച്ചി​ലി​ല്‍ ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹങ്ങൾ പോ​സ്റ്റു​മോ​ര്‍​ട്ടത്തിന് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കി.

Kerala

ക​ണ്ണൂ​രി​ൽ പു​ഴ​യി​ലെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യി

 

 

ക​ണ്ണൂ​ർ: മ​ട്ട​ന്നൂ​രി​ൽ പെ​ൺ​കു​ട്ടി​യെ പു​ഴ​യി​ലെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി. മ​ട്ട​ന്നൂ​ർ വെ​ളി​യ​മ്പ്ര എ​ള​ന്നൂ​രി​ല്‍ വൈ​കു​ന്നേ​രം നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. കോ​ഴി​ക്കോ​ട് താ​മ​ര​ശ്ശേ​രി സ്വ​ദേ​ശി​നി​യാ​യ ഇ​ർ​ഫാ​ന​യാ​ണ് പു​ഴ​യി​ൽ വീ​ണ​ത്.

അ​വ​ധി​യാ​യ​തി​നാ​ൽ വെ​ളി​യ​മ്പ്ര​യി​ലെ അ​മ്മ​യു​ടെ വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു പെ​ണ്‍​കു​ട്ടി. ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം കു​ളി​ക്കാ​നാ​യി പു​ഴ​യി​ൽ ഇ​റ​ങ്ങി​യ​പ്പോ​ള്‍ വീ​ഴു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​ക്കാ​യി ഫ​യ​ർ ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

Chocolate

മ​ഴ​യെ നി​രീ​ക്ഷി​ക്കാം, പ​ഠി​ക്കാം

മ​ണ്ണും മ​ന​സും ജീ​വ​ജാ​ല​ങ്ങ​ളും ന​ര​ക​തീ​യി​ല്‍ ഉ​രു​കി​യ​തി​നു ശേ​ഷം കി​ട്ടു​ന്ന മ​ഴ​യോ​ളം സു​ന്ദ​ര​മാ​യ​ത് വേ​റൊ​ന്നു​മി​ല്ല. ച​ക്ര​വാ​ത​ചു​ഴി​യു​ടെ​യും അ​തി തീ​വ്ര​മ​ഴ​യു​ടെ​യും ഈ​കാ​ല​ത്ത് മ​ഴ​യെ അ​റി​യു​ന്ന​തി​നൊ​പ്പം മ​ഴ​യ​യേും പു​ഴ​യേ​യും നി​രീ​ക്ഷി​ക്കു​ക​യും പ​ഠി​ക്കു​ക​യും ചെ​യ്താ​ലോ കൂ​ട്ടു​കാ​രേ...

 

മ​ഴ​യെ അ​ള​ക്കാം
ഓ​രോ​രു​ത്ത​രു​ടെ​യും വീ​ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് നി​രീ​ക്ഷ​ണം ന​ട​ത്തേ​ണ്ട​ത്. ഇ​തി​നാ​യി ആ​ദ്യം ചെ​യ്യേ​ണ്ട​ത് വീ​ട്ടു​പ​രി​സ​ര​ത്ത് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ ഒ​രു സ്ഥ​ലം ക​ണ്ടെ​ത്തു​ക​യാ​ണ്. ത​ട​സ​ങ്ങ​ള്‍ ഒ​ന്നു​മി​ല്ലാ​തെ നേ​രി​ട്ട് മ​ഴ​വെ​ള്ളം വീ​ഴു​ന്ന രീ​തി​യി​ൽ വേ​ണം മ​ഴ​മാ​പി​നി (Rain Gauge- റെ​യി​ൻ ഗേ​ജ്) വ​യ്‌​ക്കാ​ൻ. മ​ര​ങ്ങ​ളു​ടെ ശി​ഖ​ര​ങ്ങ​ളി​ല്‍ നി​ന്നോ ടെ​റ​സി​ല്‍ നി​ന്നോ അ​ധി​ക​ജ​ലം മ​ഴ​മാ​പി​നി​യി​ൽ വീ​ഴാ​ന്‍ പാ​ടി​ല്ല. വീ​ടു​ക​ള്‍​ക്ക് മു​ക​ളി​ലും ടെ​റ​സി​ലും മ​ഴ​മാ​പി​നി വ​യ്ക്കു​ന്ന​തും ശാ​സ്ത്രീ​യ​മാ​യ നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നി​ല്ല. മു​റ്റ​ത്തും പ​രി​സ​ര​ത്തും ഉ​ചി​ത​മാ​യ സ്ഥ​ല​ത്ത് വ​യ്ക്കു​മ്പോ​ള്‍ അ​തി​ന് താ​ങ്ങാ​യി വ​യ്‌​ക്കേ​ണ്ടി​വ​ന്നേ​ക്കാ​വു​ന്ന ക​ല്ല്, ഇ​ഷ്ടി​ക പോ​ലു​ള്ള വ​സ്തു​ക്ക​ൾ അ​ധി​കം ഉ​യ​രം ഇ​ല്ലാ​ത്ത​താ​വ​ണം. അ​തി​ല്‍ ത​ട്ടി കൂ​ടു​ത​ല്‍ വെ​ള്ളം മ​ഴ മാ​പി​നി​യി​ല്‍ വീ​ഴാ​ന്‍ ഇ​ട​യാ​വാ​തി​രി​ക്കാ​നാ​ണി​ത്. നി​ല​ത്ത് ചെ​റി​യ കു​ഴി​യെ​ടു​ത്ത് സ്ഥാ​പി​ക്കാ​വു​ന്ന പു​തി​യ ഇ​നം ഗു​ണ​മേ​ന്മ കൂ​ടി​യ മ​ഴ​മാ​പി​നി​ക​ളും ല​ഭ്യ​മാ​ണ്. ഒ​രു ക്യാ​ബി​ന്‍, അ​തി​നു​ള്ളി​ല്‍ ക​ള​ക്ഷ​ന്‍ ജാ​ര്‍, വാ​ലി ഉ​ള്‍​പ്പെ​ടു​ന്ന മു​ക​ള്‍ അ​ട​പ്പ്, പു​റ​മെ സൂ​ക്ഷി​ക്കു​ന്ന മെ​ഷ​റിം​ഗ് ജാ​ര്‍ (അ​ള​വ് പാ​ത്രം) എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് ഓ​രോ മ​ഴ​മാ​പി​നി യൂ​ണി​റ്റും.

എ​ങ്ങ​നെ അ​ള​ക്കും
മ​ഴ​യെ അ​ള​ക്കാ​ൻ ആ​രം​ഭി​ക്കു​ന്ന ദി​വ​സം രാ​വി​ലെ 8.30 ന് ​മ​ഴ​മാ​പി​നി​യി​ല്‍ വെ​ള്ള​മി​ല്ലാ​ത്ത വി​ധം റീ ​സെ​റ്റ് ചെ​യ്ത് വ​യ്ക്ക​ണം. പി​റ്റേ​ന്ന് രാ​വി​ലെ 8.30 നാ​ണ് മ​ഴ​യു​ടെ അ​ള​വ് എ​ടു​ക്കേ​ണ്ട​ത്. പി​ന്നോ​ട്ടു​ള്ള 24 മ​ണി​ക്കൂ​ർ പെ​യ്ത മ​ഴ​യു​ടെ അ​ള​വാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്. അ​ള​വു​പാ​ത്ര​ങ്ങ​ളി​ല്‍ 10 മി​ല്ലി മീ​റ്റ​ർ, 20 മി ​മീ. വീ​തം അ​ള​ക്കാ​വു​ന്ന ര​ണ്ട് മോ​ഡ​ല്‍ മ​ഴ​മാ​പി​നി​ക​ള്‍ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഓ​രോ മ​ഴ​മാ​പി​നി​യി​ലും ദ​ശാം​ശം 2 (0.2) മു​ത​ല്‍ 1 മി.​മീ. വ​രെ അ​ങ്ങ​നെ 20 മി. ​മീ. വ​രെ​യു​മാ​ണ് അ​ള​വു​ക​ൾ ല​ഭ്യ​മാ​കു​ന്ന​ത്. റി​ക്കാ​ര്‍​ഡ് ബു​ക്കി​ല്‍ ദൈ​നം ദി​ന അ​ള​വു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്ത​ണം. അ​തി​തീ​വ്ര മ​ഴ​യു​ടെ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ഒ​രു മ​ണി​ക്കൂ​ര്‍ പെ​യ്ത മ​ഴ​യു​ടെ അ​ള​വു​ക​ളും പ​രി​ശോ​ധി​ച്ച് രേ​ഖ​പ്പെ​ടു​ത്ത​ണം.
വീ​ടു​ക​ളോ​ടു ചേ​ര്‍​ന്നു​ള​ള ന​ദീ​ത​ട​ങ്ങ​ളി​ലും മ​ഴ​മാ​പി​നി​ക​ൾ സ്ഥാ​പി​ക്കാ​റു​ണ്ട്. മ​ഴ മാ​പി​നി​ക​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ ന​ദീ​ത​ട​ങ്ങ​ളി​ല്‍ വ​ര​ച്ചി​ട്ടു​ള്ള പു​ഴ​മാ​പി​നി അ​ള​വു​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്താ​ല്‍ പ്ര​ള​യ മു​ന്ന​റി​യി​പ്പു​ക​ള്‍ മ​ന​സി​ലാ​ക്കാ​നും സാ​ധി​ക്കും.

 

മീ​ന​ച്ചി​ലി​ലെ മ​ഴ നി​രീ​ക്ഷ​ണം
കാ​ല​വ​ര്‍​ഷം തി​മി​ര്‍​ത്തു പെ​യ്യു​മ്പോ​ള്‍ കോ​ട്ട​യം മീ​ന​ച്ചി​ലാ​റി​ന്‍റെ തീ​ര​ത്തു​ള്ള​വ​ര്‍ മ​ഴ അ​ള​ക്കു​ക​യും നി​രീ​ക്ഷി​ക്കു​ക​യു​മാ​ണ്. മീ​ന​ച്ചി​ല്‍ ന​ദീ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ മീ​ന​ച്ചി​ല്‍ മ​ഴ നി​രീ​ക്ഷ ശൃ​ഖ​ല പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് നൂ​റി​ല​ധി​കം കു​ട്ടി​ക​ളും ക​ര്‍​ഷ​ക​രും വീ​ട്ട​മ്മ​മാ​രും മ​ഴ അ​ള​ക്കു​ന്ന​തും നി​രീ​ക്ഷി​ക്കു​ന്ന​തും. ഇ​വ​രു​ടെ മ​ഴ നി​രീ​ക്ഷ​ണം ഇ​ന്ന് മ​ഴ-​വെ​ള്ള​പ്പൊ​ക്ക മു​ന്നൊ​രു​ക്ക പ്ര​വ​ര്‍​ത്ത​ന​മാ​യി മാ​റി​യി​രി​ക്കു​കാ​യ​ണ്.
പ​ത്ത് വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​ന്‍​പാ​ണ് മീ​ന​ച്ചി​ല്‍ ന​ദീ​സം​ര​ക്ഷ​ണ സ​മി​തി മീ​ന​ച്ചി​ല്‍ ന​ദീ​ത​ട​ത്തി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രി​സ്ഥി​തി ക്ല​ബു​ക​ള്‍ രൂ​പീ​ക​രി​ച്ചു തു​ട​ങ്ങി​യ​ത്. വിം​ഗ്‌​സ് ഓ​ഫ് മീ​ന​ച്ചി​ലാ​ര്‍ എ​ന്ന് സ്‌​കൂ​ള്‍ ത​ല​ത്തി​ലും ഡ്രീം​സ് ഓ​ഫ് മീ​ന​ച്ചി​ലാ​ര്‍ എ​ന്ന് കോ​ള​ജ് ത​ല​ത്തി​ലും അ​റി​യ​പ്പെ​ട്ട ഈ ​ഗ്രൂ​പ്പു​ക​ള്‍ പി​ന്നീ​ട് ക്ലൈ​മ​റ്റ് ആ​ക്ഷ​ന്‍ ഗ്രൂ​പ്പു​ക​ളാ​യി മാ​റി. 2018 ലെ ​അ​പ്ര​തീ​ക്ഷി​ത തീ​വ്ര മ​ഴ​യും പ്ര​ള​യ​വും സൃ​ഷ്ടി​ച്ച സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ മീ​ന​ച്ചി​ല്‍ ന​ദീ​സം​ര​ക്ഷ​ണ സ​മി​തി മീ​ന​ച്ചി​ല്‍ ന​ദീ - മ​ഴ നി​രീ​ക്ഷ​ണ ശൃം​ഖ​ല​യ്ക്ക് രൂ​പം കൊ​ടു​ത്ത​തോ​ടെ ക്ലൈ​മ​റ്റ് ആ​ക്ഷ​ന്‍ ഗ്രൂ​പ്പു​ക​ളും ഈ ​സി​റ്റി​സ​ണ്‍ സ​യ​ന്‍​സ് പ്ര​ക്രി​യ​യി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. മ​ഴ​മാ​പി​നി നി​രീ​ക്ഷ​ണ​ത്തി​ലൂ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. പി​ന്നീ​ട് ക്ലൈ​മ​റ്റ് എ​ക്വി​പ്ഡ് സ്‌​കൂ​ളു​ക​ള്‍ എ​ന്ന നി​ല​യി​ല്‍ പു​ഴ​മാ​പി​നി​ക​ളും (റി​വ​ര്‍ ഗേ​ജ്) താ​പ​മാ​പി​നി​ക​ളും (തെ​ര്‍​മോ​മീ​റ്റ​റു​ക​ള്‍) നി​രീ​ക്ഷി​ക്കു​ന്ന ത​ല​ത്തി​ലേ​യ്ക്ക് വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം വി​പു​ലീ​ക​രി​ച്ചു. മീ​ന​ച്ചി​ല്‍ ന​ദീ- മ​ഴ നി​രീ​ക്ഷ​ണ ശൃം​ഖ​ല​യി​ലെ ഇ​രു​ന്നൂ​റോ​ളം വ​രു​ന്ന വോ​ള​ന്‍റി​യ​ര്‍​മാ​രി​ല്‍ പ​കു​തി​യി​ലേ​റെ പേ​ര്‍ ക്ലൈ​മ​റ്റ് ആ​ക്ഷ​ന്‍ ഗ്രൂ​പ്പ് അം​ഗ​ങ്ങ​ളാ​യ വി​ദ്യാ​ര്‍​ത്ഥി​ക​ളാ​ണ്.

 

 

Latest News

Up